പോസ്റ്റുകള്‍

'ചെക്കുന്നിന്‍റെ ഉച്ചിയിലേക്ക്' കൂടെയുള്ളപ്പോള്‍ വിലയറിയാത്ത പലതുമുണ്ട് ഈ ലോകത്ത്. ബന്ധങ്ങളും സൗഹൃദങ്ങളും പ്രണയവുമെല്ലാം അത്തരത്തിലുള്ളതാണ്. നഷ്ടപ്പെട്ട്, എത്തിപ്പിടിക്കാനാവാത്ത ദൂരങ്ങളിലവ മറയുമ്പോഴാണ് നാം പലപ്പോഴും അവയുടെയൊക്കെ മൂല്യം തിരിച്ചറിയുക. അതു പോലെയാണ്  നമ്മുടെ തൊട്ടടുത്ത്, കോഴിക്കോട് നിന്ന് ഒരു മണിക്കൂറിന്‍റെയൊക്കെ വഴിദൂരമുള്ള സ്ഥലങ്ങള്‍ നാം തിരിച്ചറിയാതെ പോകുന്നത്. ഒരിക്കലെങ്കിലും എത്തിപ്പിടിച്ചെങ്കില്‍ മാത്രമേ അവയുടെ വില നമുക്ക് മനസ്സിലാക്കാനാകൂ. അരീക്കോട് നിന്ന് കേവലം പത്ത് കിലോമീറ്റര്‍ മാറി ഊര്‍ങ്ങാട്ടീരി പഞ്ചായത്തില്‍ 1400നടുത്ത് അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ശെെഖ് കുന്ന് അഥവാ ചെക്കുന്ന് അത്തരത്തിലുള്ള ഒരു സ്ഥലമാണ്. ആഗസ്ത് 27, ഞായറാഴ്ച്ചയിലെ യാത്ര വശ്യമനോഹരിയായ ചെക്കുന്നിലേക്കായിരുന്നു. തകര്‍ത്തു പെയ്യുന്ന മഴ ഞങ്ങള്‍ അരീക്കോടിനടുത്ത് എത്തിയപ്പോഴേക്ക് ചാറ്റലിന്‍റെ രൂപത്തിലേക്ക് കൂടുമാറിയിരുന്നു. ട്രക്കിങ്ങിനെ കുറിച്ച് മഴ വരുത്തിയ ആശങ്കക്ക് അതോടെ ചെറിയൊരു അറുതിയായി. നെയ്യപ്പവും കേക്കും നേന്ത്രപ്പഴവുമൊക്കെ വാങ്ങി ചൂലാട്ടിപ്പാറ എത്തിയപ്പോഴേക്ക് ഉസ്മാനും നിതിന...
ഈയിടെയുള്ള പോസ്റ്റുകൾ